തിരുപതി (ആന്ധ്രാപ്രദേശ്): തിരുപതി ജില്ലയിലെ നായിഡുപേട്ടയിൽ വീണ്ടും മനസാക്ഷിയെ നടുക്കുന്ന വാർത്ത. രണ്ട് വയസുകാരി മകളുടെ മൃതദേഹവുമായി അച്ഛൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയത് ബൈക്കിൽ. ശ്രീനിവാസുലുവിനാണ് മകൾ അക്ഷയയുടെ മൃതദേഹവുമായി ബൈക്കിൽ വീട്ടിലേക്ക് പോകേണ്ടി വന്നത്.
മൃതദേഹം കൊണ്ടുപോകാൻ വിസമ്മതിച്ച് ആംബുലൻസ്, ഓട്ടോ ഡ്രൈവർമാർ; രണ്ട് വയസുകാരിയുടെ മൃതദേഹം അച്ഛൻ കൊണ്ടുപോയത് ബൈക്കിൽ കഴിഞ്ഞ ദിവസം അക്ഷയയും സഹോദരൻ ശ്രാവന്തും ദോരവാരി സത്രം മണ്ഡലം കോട്ടപ്പള്ളിയിൽ കരിങ്കൽക്കുഴിയിൽ വീണിരുന്നു. സമീപത്തുണ്ടായിരുന്നയാൾ ശ്രാവന്തിനെ രക്ഷപ്പെടുത്തി. എന്നാൽ അക്ഷയയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നായിഡുപേട്ട് സർക്കാർ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അക്ഷയ മരിച്ചു.
എന്നാൽ കുട്ടിയുടെ മൃതദേഹം 18 കിലോമീറ്റർ അകലെയുള്ള കോട്ടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ 10,000 രൂപയാണ് ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടത്. ശ്രീനിവാസുലുവിന്‍റെ പക്കൽ അതിനുള്ള പണം ഇല്ലാതിരുന്നതിനാൽ ഓട്ടോ ഡ്രൈവർമാരെ സമീപിച്ചു. എന്നാൽ ഓട്ടോ ഡ്രൈവർമാരും മൃതദേഹം വാഹനത്തിൽ കയറ്റാൻ തയാറായില്ല. തുടർന്നാണ് കുട്ടിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകാൻ അച്ഛൻ നിർബന്ധിതനായത്.
Also Read: video: ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരത, മകന്‍റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി അച്ഛൻ