ഹൈദരാബാദ്:മദ്യപിച്ചെത്തി എട്ടുവയസുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഛത്രിനാക സ്വദേശിയായ അശോക് ഗാന്തെയാണ് (38) പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
Father Beats Son Video Goes Viral On Social Media: മര്‍ദിക്കുന്നതിന്‍റെ ദൃശ്യം ഇയാള്‍ ഭീഷണിപ്പെടുത്തി മകളെക്കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്തിപ്പിച്ചു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തന്‍റെ സഹോദരനെ തല്ലരുതെന്ന് കുട്ടിയുടെ സഹോദരി ദൃശ്യം പകര്‍ത്തുന്നതിനിടെ കേണപേക്ഷിച്ചിട്ടും പ്രതി തുടരുന്നത് വീഡിയോയില്‍ കാണാം.