കേരളം

kerala

ETV Bharat / bharat

കുഞ്ഞിന് ജന്മം നൽകി; അവിവാഹിതയായ മകളെ കൊലപ്പെടുത്തിയ പിതാവും ബന്ധുവും അറസ്‌റ്റിൽ - അവിവാഹിതയായ മകളെ കൊലപ്പെടുത്തിയ പിതാവ്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് കുഞ്ഞിന് ജന്മം നൽകിയ അവിവാഹിതയായ മകളെ പിതാവും ബന്ധുവും കൊലപ്പെടുത്തിയത്.

tamil nadu  trichy  Father arrested for poisoning daughter to death  tamil nadu  poisoning daughter  തിരുച്ചിറപ്പള്ളി  തമിഴ്‌നാട്  അവിവാഹിതയായ മകളെ കൊലപ്പെടുത്തിയ പിതാവ്  കുഞ്ഞിന് ജന്മം നൽകി
മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ

By

Published : Dec 16, 2022, 7:46 PM IST

തിരുച്ചിറപ്പള്ളി (തമിഴ്‌നാട്): കുഞ്ഞിന് ജന്മം നൽകിയതിന് അവിവാഹിതയായ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവും ബന്ധുവായ സ്‌ത്രീയും അറസ്‌റ്റിൽ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. യുവതിയുടെ മരണമൊഴി പ്രകാരമാണ് പിതാവിനും ബന്ധുവിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്; ഡിസംബർ അഞ്ചാം തീയതി തിരുച്ചിറപ്പള്ളി ജിയപുരം മുക്കൊമ്പിന് സമീപത്തെ രാമാവതലായി കനാലിന്‍റെ തീരത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു കുടുംബം പൊലീസിന് നൽകിയ വിവരം.

എന്നാൽ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് മരണമൊഴി രേഖപ്പെടുത്തി. ഇതിനിടെയാണ് യുവതി നടന്ന സംഭവങ്ങൾ പറഞ്ഞത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ നാണക്കേട് കാരണം പിതാവും ബന്ധുവും കുറ്റിക്കാട്ടിൽ വലിച്ചെറിയുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.

കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച വിവരം അറിഞ്ഞ പിതാവ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പിതാവും ബന്ധുവും ചേർന്ന് യുവതിക്ക് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details