ലുധിയാന :പഞ്ചാബിൽ 11കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്‌തതായി പരാതി. ലുധിയാനയിലെ ഗുരു അമർദാസ് നഗറിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി ഇയാൾ മകളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു.
11കാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം ; പിതാവ് അറസ്റ്റിൽ - പോക്സോ കേസ്
ലുധിയാനയിലെ ഗുരു അമർദാസ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ലൈംഗിക ചൂഷണം പെണ്‍കുട്ടി പുറത്തുപറയാതിരിക്കാൻ അമ്മയുൾപ്പടെ വീട്ടിലുള്ള സ്‌ത്രീകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു
സംഭവത്തെക്കുറിച്ച് അറിഞ്ഞ് അയൽവാസികളാണ് പൊലീസിനെയും സമൂഹമാധ്യമം വഴി പുറംലോകത്തെയും വിവരമറിയിച്ചത്. കഴിഞ്ഞ കുറേ കാലമായി അതിജീവിതയായ 11കാരിയോട് വളരെ മോശമായ രീതിയിലാണ് പ്രതി പെരുമാറിയിരുന്നതെന്ന്, പെൺകുട്ടിയുടെ പരാതി പുറത്തുവിട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനായ മന്ദീപ് കൗർ പറഞ്ഞു.
സംഭവത്തെ കുറിച്ച് പെൺകുട്ടി പുറത്തുപറയാതിരിക്കാൻ അമ്മയുൾപ്പെടെ വീട്ടിലുള്ള മറ്റ് സ്‌ത്രീകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ അതീവഗുരുതരമായ വിഷയം മൂടിവച്ചതിന് ഈ സ്‌ത്രീകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പെൺകുട്ടി ചികിത്സയിലാണെന്നും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.