ന്യൂഡൽഹി: ഇന്ന് വൈകുന്നേരത്തോടെ കർഷകരുടെ പ്രതിസന്ധിയിൽ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കർഷക സമരം ഒത്തുതീർക്കാനുള്ള കേന്ദ്രസർക്കാർ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കർഷക യൂണിയനുകൾ യോഗം ചേരുകയാണ്.
കേന്ദ്രവ്യവസ്ഥകള്‍ ചർച്ച ചെയ്യുമെന്ന് കർഷകർ
കർഷക സമരം ഒത്തുതീർക്കാനുള്ള കേന്ദ്രസർക്കാർ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കർഷക യൂണിയനുകൾ യോഗം ചേരുകയാണ്
കേന്ദ്രവ്യവസ്ഥകൾ ചർച്ച ചെയ്‌ത് പ്രതിസന്ധിക്ക് തീരുമാനമാക്കുമെന്ന് കർഷകർ
സർക്കാരുമായി ഇന്ന് നിശ്ചയിച്ചിരുന്ന ചർച്ച മാറ്റി വെച്ചുവെന്നും കർഷകരുടെ ചർച്ചയ്‌ക്ക് ശേഷം കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെയാണ് ഇന്ന് നടത്താനിരുന്ന ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിന്മാറിയത്. നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 13 കർഷകനേതാക്കളാണ് അമിത് ഷായുമായി ചർച്ച നടത്തിയത്.