കേരളം

kerala

ETV Bharat / bharat

കർഷക പ്രതിഷേധം; സ്റ്റേഡിയങ്ങൾ ജയിലാക്കാനുള്ള അപേക്ഷ തള്ളി സർക്കാർ

പഞ്ചാബ് കർഷകരെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കാൻ അനുമതി തേടി ഡൽഹി പൊലീസെത്തിയത്

Farmers protest  Delhi Chalo  Delhi govt rejects request of police  convert stadiums into temporary prisons  കർഷക പ്രതിഷേധം  ഡൽഹി ചലോ  ഡൽഹി പൊലീസ്  അരവിന്ദ് കെജ്‌രിവാൾ
കർഷക പ്രതിഷേധം; സ്റ്റേഡിയങ്ങൾ ജയിലാക്കാനുള്ള അപേക്ഷ തള്ളി സർക്കാർ

By

Published : Nov 27, 2020, 2:58 PM IST

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാൻ ഡൽഹി പൊലീസ് നൽകിയ അപേക്ഷ തള്ളി സർക്കാർ. കർഷകരുടെ ആവശ്യം നിയമാനുസൃതമാണെന്നും ഇത് കേന്ദ്രം അംഗീകരിക്കണമെന്നും അവരെ ജയിലിലടക്കുന്നതല്ല പരിഹാരമെന്നും ഡൽഹി സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും അഹിംസാത്മകമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അതുകൊണ്ടാണ് സ്റ്റേഡിയങ്ങളെ താൽക്കാലിക ജയിലുകളാക്കി മാറ്റാൻ ഡൽഹി പൊലീസ് നൽകിയ അപേക്ഷ തങ്ങൾ നിരസിക്കുന്നതെന്നും ഡൽഹി സർക്കാർ പ്രസ്‌താവനയിൽ കൂട്ടിചേർത്തു.

സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്നും അവർക്കെതിരെ ജലപീരങ്കികൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. പഞ്ചാബ് കർഷകരെ പിന്തുണച്ച് ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കാനുള്ള അപേക്ഷ തള്ളിയത്. കേന്ദ്രസർക്കാരിന്‍റെ മൂന്ന് കാർഷിക ബില്ലുകളും കർഷക വിരുദ്ധമാണെന്നും ഇവ പിൻവലിക്കുന്നതിന് പകരം സമാധാനപരമായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് കർഷകരെ തടയുകയാണെന്നും കർഷകർക്കെതിരായ ഈ കുറ്റകൃത്യം തികച്ചും തെറ്റാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തിരുന്നു. അതേസമയം, ഡൽഹി-ബഹാദുർഗഡ് ദേശീയപാതയ്ക്കും സിങ്കു അതിർത്തിക്കും സമീപമുള്ള തിക്രി അതിർത്തിയിലാണ് കർഷകർ നിലവിലുള്ളത്. കനത്ത പ്രതിരോധമുണ്ടെങ്കിലും സ്‌ത്രീകളടക്കമുള്ള കർഷകരുടെ സംഘം രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് തുടർന്നുകൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details