കേരളം

kerala

ETV Bharat / bharat

കര്‍ഷക സമരം 67-ാം ദിവസത്തിലേക്ക്; സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച ഫെബ്രുവരി രണ്ടിന് - Farmers protest continues news

മൂന്ന് അതിർത്തികളിലെയും സമീപ പ്രദേശങ്ങളിലെയും ഇന്‍റര്‍നെറ്റ് സേവനങ്ങൾ ജനുവരി 29 രാത്രി 11 മുതൽ ജനുവരി 31 രാത്രി 11 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ഹരിയാന സർക്കാർ 17 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. എൻ‌എച്ച്-24 പാതയും ഡല്‍ഹി പൊലീസ് അടച്ചു

കര്‍ഷക സമരം 67-ാം ദിവസത്തിലേക്ക്  കര്‍ഷക സമരം വാര്‍ത്തകള്‍  കര്‍ഷക പ്രതിഷേധം  Farmers protest continues news  Farmers protest related news
കര്‍ഷക സമരം 67-ാം ദിവസത്തിലേക്ക്, സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച ഫെബ്രുവരി 2ന്

By

Published : Jan 31, 2021, 10:47 AM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം ഞായറാഴ്ച 67-ാം ദിവസത്തിലേക്ക് കടന്നു. സിഘു അതിർത്തിയിൽ ശക്തമായ സുരക്ഷ തുടരുകയാണ്. കർഷകരും കേന്ദ്രവും തമ്മിലുള്ള അടുത്ത റൗണ്ട് ചർച്ച ഫെബ്രുവരി രണ്ടിനാണ്. അതേസമയം ഖാസിപൂർ അതിർത്തിയിൽ കർഷകർ നടത്തി വരുന്ന പ്രതിഷേധം 65-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി കൂടുതൽ കർഷകർ പ്രതിഷേധ സ്ഥലത്തേക്ക് വരുന്നതിനാൽ സുരക്ഷയും വർധിപ്പിച്ചു.

'സർക്കാർ ന്യായമായ ഒരു തീരുമാനവും എടുക്കുന്നില്ല. കര്‍ഷകര്‍ക്ക് എതിരായ നിയമങ്ങൾ റദ്ദാക്കണം. ഇത് കർഷകർക്കും സർക്കാരിനും നല്ലതായിരിക്കും, ഞങ്ങൾ പ്രതിഷേധ സമരം തുടരും. ഞങ്ങൾ മോശമായി ഒന്നും ചെയ്‌തിട്ടില്ല. നിയമങ്ങൾ കേന്ദ്രം റദ്ദാക്കണമെന്ന ആവശ്യം മാത്രമേ ഞങ്ങള്‍ക്കൂള്ളൂ...' ഖാസിപൂർ അതിർത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് അതിർത്തികളിലെയും സമീപ പ്രദേശങ്ങളിലെയും ഇന്‍റര്‍നെറ്റ് സേവനങ്ങൾ ജനുവരി 29 രാത്രി 11 മുതൽ ജനുവരി 31 രാത്രി 11 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ഹരിയാന സർക്കാർ 17 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. എൻ‌എച്ച്-24 പാതയും ഡല്‍ഹി പൊലീസ് അടച്ചു. ജനുവരി 22ന് കേന്ദ്രം കര്‍ഷകരുമായി നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മൂന്ന് നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രതിഷേധിച്ചത്.

ഡൽഹി, ഹരിയാന അതിർത്തിയിലെ സിഘുവിൽ സംഘടനാ നേതാക്കൾ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വാഗ്ദാനം തള്ളാൻ തീരുമാനിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. നിയമങ്ങൾ മരവിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്‍റെ വാഗ്ദാനം പക്ഷെ കർഷക സംഘടനകൾ തള്ളി. ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ നവംബര്‍ 26 മുതലാണ് കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്‌ത് തുടങ്ങിയത്.

ABOUT THE AUTHOR

...view details