ജയ്പൂര്‍:കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കച്ചവടം പാര്‍ലമെന്‍റിലേക്ക് മാറ്റുമെന്ന് പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്. രാജസ്ഥാനിലെ ജയ്‌പൂരില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ എല്ലാ കര്‍ഷകരും ഡല്‍ഹിയിലേക്ക് വീണ്ടുമെത്തുമെന്നും ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്‍റിനകത്ത് കച്ചവടം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ഷകരെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതായും അത്തരം നീക്കങ്ങള്‍ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കച്ചവടം പാര്‍ലമെന്‍റിലെന്ന് രാകേഷ് ടിക്കായത്ത് - രാകേഷ് ടിക്കായത്ത്
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിലേറെയായി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിലാണ്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കച്ചവടം പാര്‍ലമെന്‍റിലെന്ന് രാകേഷ് ടിക്കായത്ത്
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിലേറെയായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിലാണ്. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം, താങ്ങുവില സംബന്ധിച്ച് നിയമനിര്‍മാണം നടത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം പുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റം വരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശ വാദം.