ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍. നിയമം പിന്‍വലിക്കുന്നതിനായി പ്രതിഷേധം ശക്തമാക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സിംഗു അതിര്‍ത്തിയില്‍ വെച്ച് നടത്തിയ സംയുക്ത പ്രസ് കോണ്‍ഫറന്‍സിലാണ് കര്‍ഷക സംഘടനകള്‍ നയം വ്യക്തമാക്കിയത്. ഡിസംബര്‍ 14ന് രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍; പ്രതിഷേധം ശക്തമാക്കും
ഡിസംബര്‍ 14ന് രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കും
കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍; പ്രതിഷേധം ശക്തമാക്കും
ഡിസംബര്‍ 12ന് ഡല്‍ഹി - ജയ്‌പൂര്‍ ദേശീയപാത തടയും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ഡല്‍ഹിയിലെത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. ചൊവ്വാഴ്‌ച ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് കേന്ദ്ര നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ക്ക് അയച്ചത്. കര്‍ഷക സംഘടനകളും കേന്ദ്രവുമായി അഞ്ചു തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. ഇന്നലെ രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് നടത്തി.