ന്യൂഡൽഹി:കാർഷികനിയമങ്ങൾക്കെതിരെ വ്യാഴാഴ്‌ച നിയമസഭാ മന്ദിരത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച അഞ്ച് കർഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയലെടുത്തു. ചോദ്യം ചെയ്‌ത ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു.
കേന്ദ്രസർക്കാരിന്‍റെ പുതുക്കിയ കാർഷികനിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകർ പ്രതിഷേധിച്ച് വരികയാണ്. പ്രതിഷേധത്തിന്‍റെ ഏഴാം മാസം പൂർത്തിയായ ജൂൺ 26ന് കർഷകർ ട്രാക്‌ടർ റാലി നടത്തി പ്രതിഷേധമറിയച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാർക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.
കൂടാതെ ഡൽഹിയിലെ സിങ്കു, തിക്രി, ഖാസിപൂർ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന കർഷകർ ഏഴ് മാസത്തെ പ്രക്ഷോഭം പൂർത്തിയാക്കിയതിന്‍റെ ഭാഗമായി "കൃഷി സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക" ദിനവും ആചരിച്ചു.