കേരളം

kerala

ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു? വെളിപ്പെടുത്തലുമായി ജാവേദ്‌

Farhan Shibani wedding: ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. ജാവേദ്‌ അക്‌തറാണ് ഇരുവരുടെയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്‌.

By

Published : Feb 4, 2022, 1:24 PM IST

Published : Feb 4, 2022, 1:24 PM IST

Farhan Shibani wedding  Javed Akhtar confirms Farhan Shibani wedding  Javed Akhtar on Shibani Dandekar  Farhan Akhtar Shibani Dandekar to get married  ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു  Farhan Akhtar ex wife
ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു? വെളിപ്പെടുത്തലുമായി ജാവേദ്‌

തെലങ്കാന: കത്രീന കെയ്‌ഫ്‌-വിക്കി കൗശല്‍, മൗനി റോയ്‌-സൂരജ്‌ നമ്പ്യാര്‍ എന്നീ താര വിവാഹങ്ങള്‍ക്ക്‌ ശേഷം മറ്റൊരു താര വിവാഹം കൂടി. ഫര്‍ഹാന്‍ അക്തറും കാമുകി ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. ഫെബ്രുവരി 21നാണ് വിവാഹം.

Javed Akhtar confirms Farhan Shibani wedding: ഫര്‍ഹാന്‍റെ പിതാവ്‌ ജാവേദ്‌ അക്തറാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്‌. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വിവാഹം വളരെ ലളിതമായി ഖണ്ഡലയിലെ കുടുംബ വീട്ടില്‍ വച്ച്‌ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫര്‍ഹാന്‍- ഷിബാനി വിവാഹം ഈ മാസം ഉണ്ടാകുമെന്ന്‌ നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജാവേദ് അക്തർ വിവാഹ തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹത്തെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ പങ്കു വയ്ക്കുകയും ചെയ്‌തത്‌.

കൊവിഡ് സാഹചര്യത്തില്‍ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രം വിവാഹ ചടങ്ങില്‍ ക്ഷണിക്കാനാണ് ഫർഹാന്‍റെയും ഷിബാനിയുടെയും കുടുംബങ്ങൾ പദ്ധതിയിടുന്നത്‌.

വിവാഹത്തിന്‍റെ ബാക്കിയുള്ള ഒരുക്കങ്ങള്‍ അത്‌ വിവാഹ ആസൂത്രകര്‍ നോക്കുമെന്നും ജാവേദ്‌ പറയുന്നു. 'കൊവിഡ്‌ സാഹചര്യത്തില്‍ തങ്ങൾ വലിയ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് വിവാഹം നടത്തുന്നത്‌. വിവാഹ ചടങ്ങില്‍ കുറച്ച് ആളുകളെ മാത്രമേ ക്ഷണിക്കൂ. ഇത് വളരെ ലളിതമായ ചടങ്ങായിരിക്കും. ഇനിയും വിവാഹ ക്ഷണം ആരംഭിച്ചിട്ടില്ല.'-ജാവേദ്‌ അക്തര്‍ വ്യക്തമാക്കി.

Javed Akhtar on Shibani Dandekar: ഷിബാനി നല്ല പെൺകുട്ടിയാണെന്നും കുടുംബത്തില്‍ എല്ലാവര്‍ക്കും അവളെ ഒരുപാട് ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഫർഹാനും ഷിബാനിയും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി എല്ലായിപ്പോഴും ഇരുവരും സോഷ്യല്‍ മീഡിയയിലെത്താറുണ്ട്‌. ജനുവരി 17നായിരുന്നു ജാവേദ് അക്തറിന്‍റെ ജന്മദിനം. പിറന്നാള്‍ ദിനാഘോഷത്തിനിടെയുള്ള ഒരു ചിത്രവും ഫര്‍ഹാന്‍ ഖാന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ജന്മദിനാഘോഷത്തില്‍ ഷിബാനിയും പങ്കെടുത്തിരുന്നു.

നാല്‌ വര്‍ഷമായി ഫര്‍ഹാനും ഷിബാനിയും തമ്മിള്‍ പ്രണയത്തിലാണ്. 2018ലാണ് ഇരുവരും തങ്ങളുടെ പ്രണയം ഒദ്യോഗികമായി വെളിപ്പെടുത്തിയത്‌. ശേഷം പല വേദികളിലും ഇരുവരെ ഒന്നിച്ച്‌ കണ്ടു തുടങ്ങി. മോഡലും നടനുമായ കീത്ത് സെക്വേര, ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ എന്നിവരുമായി ഷിബാനി പ്രണയത്തിലായിരുന്നതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Farhan Akhtar ex wife: ഹെയര്‍ സൈറ്റലിസ്‌റ്റ്‌ അധുന ഭബാനിയാണ് ഫര്‍ഹാന്‍റെ ആദ്യ ഭാര്യ. ഇരുവര്‍ക്കുമായി രണ്ട്‌ പെണ്‍മക്കളുണ്ട്‌. ഷാക്യ, അകിര.

Also Read:'കൈയും കാലും എടുക്കുന്നതിനേക്കാള്‍ തീര്‍ക്കുന്നതല്ലേ എളുപ്പം'; ജീവനെടുത്ത്‌ ആസിഫ്‌ അലി

ABOUT THE AUTHOR

...view details