തെലുഗു സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda upcoming movie) ഏറ്റവും പുതിയ ചിത്രമാണ് 'ഫാമിലി സ്‌റ്റാര്‍' (Family Star). 'ഫാമിലി സ്‌റ്റാറി'ന്‍റെ ടീസര്‍ (Family Star Teaser) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ (Mrunal Thakur) ആണ് വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda) നായികയായി എത്തുന്നത്. 2024 പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Family Star release on Pongal).
'ഫാമിലി സ്‌റ്റാറി'ന്‍റെ ടീസര്‍ വിജയ് ദേവരകൊണ്ട തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ഓരോ കുടുംബത്തിലും ഒരു ഹീറോ ഉണ്ട്! ഇത് നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്. സംക്രാന്തി 2024' -ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഫാമിലി സ്‌റ്റാര്‍ എന്ന ഹാഷ്‌ടാഗും താരം പങ്കുവച്ചിട്ടുണ്ട് (Vijay Deverakonda shared Family Star Teaser).
ടീസറില്‍ പുരുഷത്വത്തെ പുനർനിർവചിച്ചിരിക്കുകയാണ് താരം. ഉള്ളി മുറിക്കുന്നതും കുട്ടികളെ സ്‌കൂളിലേയ്‌ക്ക് ഒരുക്കി വിടുന്നതും പൗരുഷത്തിന്‍റെ ലക്ഷണമല്ലെന്ന് ഒരു ഗുണ്ട സംഘം വിജയ് ദേവരകൊണ്ടയുടെ കഥാപാത്രത്തോട് പറയുന്നതോട് കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. ഇത് വിജയ് ദേവരകൊണ്ടയെ അലോസരപ്പെടുത്തുന്നു എന്ന് മാത്രമല്ല, സംഘത്തിലൊരാളെ അടിച്ച് വീഴ്‌ത്തുകയും ചെയ്യുന്നു. ടീസറിനൊടുവില്‍ മൃണാല്‍ താക്കൂറിന്‍റെ കഥാപാത്രവും പ്രത്യക്ഷപ്പെടുന്നുണ്ട്.
ലിംഗപരമായ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ചിത്രത്തില്‍, സാധാരണ വീട്ടു ജോലികൾ ദേവരകൊണ്ടയുടെ കഥാപാത്രം ചെയ്യുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ മറ്റൊരു ആക്ഷന്‍ കോമഡി ഡ്രാമയാണ് ചിത്രം. അതേസമയം സംവിധായകന്‍ പരശുറാമുമായുള്ള വിജയ് ദേവരകൊണ്ടയുടെ രണ്ടാമത്തെ സഹകരണമാണ് 'ഫാമിലി സ്‌റ്റാര്‍'. രശ്‌മിക മന്ദാന നായികയായി എത്തിയ 'ഗീത ഗോവിന്ദം' ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം.