ബെംഗളൂരു: വിവിധ സര്‍വകലാശാലകളുടേ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്. വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലെ നാല് ജീവനക്കാരായ കിഷോർ, ശാരദ, ശിൽപ, രാജണ്ണ എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്തതില്‍ 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍:ഈ സ്ഥാപനത്തിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് കഴിഞ്ഞ അഞ്ച് വർഷമായി നിലവിലുണ്ട്. ഇതുപയോഗിച്ചും മറ്റ് പരസ്യങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, 70 സീലുകള്‍, ഹാർഡ് ഡിസ്‌ക്, പ്രിന്‍റര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടുകെട്ടിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. കർണാടക, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഓപ്പണ്‍ സർവകലാശാലകളുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ചുനല്‍കിയത്.