ലഖ്‌നൗ :എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗം മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയ രാജേശ്വർ സിങ്ങിന് ലീഡ്. സരോജിനി നഗർ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റിലാണ് രാജേശ്വര്‍ മത്സരിച്ചത്. രണ്ടാം സ്ഥാനത്തുള്ള സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാര്‍ഥിയേക്കാള്‍ 13,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.
തെരഞ്ഞടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരപ്രകാരം 42,284 വോട്ടുകളാണ് രാജേശ്വറിന് നേടാനായത്. 28,371 വോട്ടുകളാണ് എസ്‌പിയുടെ അഭിഷേക് മിശ്രയ്‌ക്ക് ലഭിച്ചത്. എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ വിശ്വസ്‌തനായാണ് അഭിഷേക് മിശ്ര അറിയപ്പെടുന്നത്.