ന്യൂഡൽഹി: 'എല്ലാം അവസാനിച്ചു! ഇരുപത് വർഷമായി കെട്ടിപ്പടുത്തെടുത്ത എല്ലാം അവസിനിച്ചിരിക്കുന്നു. ഇപ്പോൾ അവിടം ശൂന്യമാണ്'. കാബൂളിൽ നിന്നും ഇന്ത്യൻ വ്യോമസേന രക്ഷിച്ച അഫ്‌ഗാൻ പാർലമെന്‍റ് അഗം നരേന്ദർ സിംഗ് ഖൽസയുടെ വാക്കുകളാണിത്. ഇന്ത്യൻ വ്യോമസേനയുടെ ഐഎഎഫിന്‍റെ സി -17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ താവളത്തിൽ വന്നിറങ്ങിയ 168 അഫ്‌ഗാനിൽ നിന്നുള്ള യാത്രക്കാരിൽ ഒരാളായിരുന്നു നരേന്ദർ സിംഗ് ഖൽസ. നിറകണ്ണുകളോടെ മാധ്യമങ്ങളോട് സംസാരിച്ച ഖൽസ അഫ്‌ഗാൻ എന്ന രാജ്യത്തിന്‍റെ ഭാവിയെക്കഉറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.
അഅഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ സാധാരണ ജനങ്ങളെ കൂടാതെ എംപിമാർ സെനറ്റർമാർ ഉൾപ്പെടെയുള്ളവരെ വേട്ടയാടുകയാണെന്ന് ഖൽസ പറഞ്ഞു. ഇവരുടെയൊക്കെ വീടുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകളാണ് താലിബാൻ നടത്തുന്നത്. തെരച്ചിലിൽ വാഹനങ്ങൾ ഉൾപ്പെടെ ഭീകരർ പിടിച്ചെടുക്കുകയാണ്, ഖൽസ പറഞ്ഞു.