പട്‌ന: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം തെറ്റാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
അടിയന്തരാവസ്ഥ തെറ്റാണെന്ന് എല്ലാവർക്കും അറിയാം: നിതീഷ് കുമാർ - രാഹുൽ ഗാന്ധി
യു.എസ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കുമ്പോഴാണ് രാഹുൽ ഗാന്ധി അടിയന്തരാവസ്ഥയെ കുറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തിയത്.
ആ സമയങ്ങളിൽ ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ അദ്ദേഹം ഓർമിച്ചെടുക്കുകയും ചെയ്തു. അടിയന്തരാവസ്ഥ തെറ്റാണെന്ന് അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ താത്‌പര്യമുണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ പറയണമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം യു.എസ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കുമ്പോഴാണ് രാഹുൽ ഗാന്ധി അടിയന്തരാവസ്ഥയെ കുറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തിയത്.