ഹൈദരാബാദ്: കിഡ്‌സ്, ആനിമേഷൻ ആന്‍ഡ് മോറിന്‍റെയും (കെഎഎം) ആൻ അവാർഡ്‌സിന്‍റെയും മൂന്നാം എഡിഷനില്‍ വിവിധ പുരസ്കാരങ്ങള്‍ സ്വന്തമാക്കി ഇ.ടി.വി ബാല്‍ ഭാരത്. മികച്ച പ്രീസ്‌കൂള്‍ ഷോ വിഭാഗം പരിപാടിയായി ഇടിവി ബാല്‍ ഭാരതില്‍ സംപ്രേഷണം ചെയ്യുന്ന 'വിസ്‌ഡം ട്രീ മോറല്‍ സ്റ്റോറീസ്' തെരഞ്ഞെടുക്കപ്പെട്ടു. ബ്രാന്‍ഡ് ടിവി ചാനലിലെ മികച്ച ആനിമേറ്റര്‍ കഥാപാത്രമുള്ള പരമ്പരയായി 'പുഷപ് ചാലഞ്ചും അവാര്‍ഡിന് അര്‍ഹമായി. 'അഭിമന്യു ദി യങ് യോദ്ധ'യിലേതാണ് മികച്ച ആനിമേറ്റഡ് ഗാനം.
മികച്ച പ്രീ സ്‌കൂള്‍ ഷോ, ആനിമേറ്റര്‍ കഥാപാത്രത്തിന് ഒപ്പം ഗാനത്തിനും പുരസ്‌കാരം ; കാം & ആന്‍ അവാര്‍ഡ്‌സില്‍ തിളങ്ങി ഇടിവി ബാല്‍ ഭാരത്
മികച്ച പ്രീസ്‌കൂള്‍ ഷോ വിഭാഗം പരിപാടിയായി ഇടിവി ബാല്‍ ഭാരതില്‍ സംപ്രേഷണം ചെയ്യുന്ന 'വിസ്‌ഡം ട്രീ മോറല്‍ സ്റ്റോറീസ്' തെരഞ്ഞെടുക്കപ്പെട്ടു. ബ്രാന്‍ഡ് ടിവി ചാനലിലെ മികച്ച ആനിമേറ്റര്‍ കഥാപാത്രമുള്ള പരമ്പരയായി 'പുഷപ് ചാലഞ്ചും അവാര്‍ഡിന് അര്‍ഹമായി. 'അഭിമന്യൂ ദി യങ് യോദ്ധ'യിലേതാണ് മികച്ച ആനിമേറ്റഡ് ഗാനം
ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുഗു തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ഇടിവി ബാല്‍ ഭാരത് കുട്ടികള്‍ക്ക് മികച്ച ദൃശ്യാനുഭവമാണൊരുക്കുന്നത്. ആക്ഷൻ, സാഹസികത, ഹാസ്യം, ഇതിഹാസം, നിഗൂഢത, ഫാന്‍റസി, ധാർമിക, ജീവിതമൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെയെല്ലാം ആധാരമാക്കിയാണ് ഒരുപോലെ വിനോദവും വിജ്ഞാനവും പകരുന്ന പരിപാടികള്‍ ചാനല്‍ കുട്ടികളിലേക്കെത്തിക്കുന്നത്.
കുട്ടികാലം കൂടുതല്‍ രസകരമാക്കാനും നല്ലോര്‍മകള്‍ സമ്മാനിക്കാനും ചാനല്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിവരുന്നത്. മൂല്യാധിഷ്‌ഠിതമായ മികച്ച പരിപാടികള്‍ കുട്ടികള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ദിവസേന ആസ്വദിക്കാന്‍ സാധിക്കും.4 മുതല്‍ 14 വയസുവരെയുള്ളവര്‍ക്ക് ആസ്വാദ്യകരമായ നിരവധി പരിപാടികളാണ് ചാനലില്‍ ലഭ്യമാകുന്നത്.