ഹൈദരാബാദ് :പുസ്‌തകങ്ങളുടെയും ഓണ്‍ലൈന്‍ ക്ലാസുകളുടെയും സമ്മര്‍ദങ്ങളും പരീക്ഷാ ചൂടും അവസാനിച്ച് മറ്റൊരു മധ്യവേനല്‍ അവധിക്കാലം കൂടി വന്നെത്തിയിരിക്കുന്നു. വേനല്‍ കനത്തതോടെ സൂര്യാതാപവും മറ്റ് അനുബന്ധ വെല്ലുവിളികളും വീടിന് പുറത്ത് പതിയിരിപ്പുണ്ട്. എന്നാല്‍ കണ്ണ് ഒന്നു മാറിയാല്‍ പാടത്തും വരമ്പത്തും ബാറ്റും പന്തുമെടുത്ത് ഓടുന്ന കുട്ടികളെ വീട്ടില്‍ തളച്ചിടുന്നതില്‍ പരാജയം സമ്മതിക്കുന്നവരാണ് മാതാപിതാക്കളില്‍ ഏറെയും. അങ്ങനെയിരിക്കെ ഈ വേനല്‍ അവധിക്കാലം കുട്ടികളുടെ സര്‍ഗ വാസനകള്‍ക്ക് മങ്ങലേല്‍ക്കാതെയും ഫലപ്രദമായും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആശങ്കയുള്ള കുഞ്ഞുകുട്ടികളുടെ മാതാപിതാക്കള്‍ക്ക് 'ബാല്‍ ഭാരത്' ഒരു മികച്ച ഉത്തരം തന്നെയാണ്.
ടെലിവിഷന്‍റെയും മൊബൈല്‍ ഫോണിന്‍റെയും അമിതമായ ഉപയോഗം മുതിര്‍ന്നവരിലും പ്രത്യേകിച്ച് കുട്ടികളിലും മാനസികവും ശാരീരികവുമായ ദോഷങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സാങ്കേതികവിദ്യകളുടെ കാലഘട്ടത്തില്‍ ഇവ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുമാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാങ്കേതികതയുടെ നല്ല വശങ്ങളും ഗുണങ്ങളും വ്യക്തമായി മനസിലാക്കി പോവുക എന്നതാണ് മികച്ച പ്രതിവിധി.
ബാല്യം നിസാരമല്ല :ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ ബാല്യത്തിന് വലിയ സ്ഥാനമുണ്ട്. ബാല്യത്തിലെ പാഠങ്ങളും അനുഭവങ്ങളും അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. അതുകൊണ്ടുതന്നെ ഈ കുരുന്ന് ബാല്യങ്ങള്‍ക്ക് ശരിയായത് കണ്ടെത്തി നല്‍കേണ്ടത് മാതാപിതാക്കളില്‍ നിക്ഷിപ്‌തമായ ഉത്തരവാദിത്തവുമാണ്.
എന്നാല്‍ വേനല്‍ ചൂടും കൊവിഡ് ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി മുക്കിക്കളയേണ്ടതല്ല വേനല്‍ അവധിക്കാലം. കുട്ടികളെ വീടിനകത്ത് അടച്ചിട്ട് സ്‌മാര്‍ട്ട് ഫോണിനും ടിവിക്കും മാത്രം അടിമപ്പെടുത്തുന്നതും, ഇവയെ പാടെ അവഗണിച്ച് ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്ന വിനോദങ്ങളിലേക്ക് മാത്രം തള്ളിവിടുന്നതും ഫലത്തില്‍ ഒന്നുതന്നെയാണ്. മറിച്ച് സ്‌മാര്‍ട്ട്‌ഫോണിലും ടിവിയിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം യഥാവിധി പ്രയോജനപ്പെടുത്തുകയാണ് ഇതിനുള്ള മികച്ച പരിഹാരം.
കുട്ടിക്ക് യഥാര്‍ഥത്തില്‍ വേണ്ടത് എന്ത് :ഒരു കുട്ടിക്ക് ഇഷ്‌ടം പോലെ ടെലിവിഷനും സ്‌മാര്‍ട്ട്‌ഫോണും ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നതുകൊണ്ട് ബാല്യത്തിന് ആവശ്യമായ പാഠങ്ങളും അറിവുകളും ലഭിക്കണമെന്നില്ല. വീഡിയോ ഗെയിമുകളും പസിലുകളും മാത്രം കൊണ്ട് ബുദ്ധി വര്‍ധിക്കണമെന്നുമില്ല. മറിച്ച് ഓരോ കുട്ടിക്കും അവരുടെ ബാല്യത്തില്‍ നഷ്‌ടപ്പെടാന്‍ പാടില്ലാത്ത അറിവുകളും അനുഭവങ്ങളും എത്തിക്കലാണ് ഏറ്റവും പ്രധാനം. കാരണം ആമയും മുയലും കഥകളും, കരിയിലയും മണ്ണാങ്കട്ടയും കാശിക്ക് പോയ കഥയും, സിന്‍ഡ്രല്ല കഥകളും, ഈസോപ്പ് കഥകളും, ഗുണപാഠ കഥകളുമെല്ലാം തന്നെ അതാത് പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ അനുഭവിച്ചാണ് കടന്നുപോവുന്നതെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതെന്നും തുടര്‍പഠനങ്ങള്‍ക്കും മത്സര പരീക്ഷകള്‍ക്കുമുള്ള മാനദണ്ഡങ്ങള്‍ അല്ലെങ്കില്‍ തന്നെയും കുട്ടികള്‍ക്ക് അവരുടെ ബാല്യത്തിന്‍റെ ഒരു കണിക പോലും നഷ്‌ടപ്പെട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കൂടിയാണ്.
എന്തുകൊണ്ട് 'ബാല്‍ ഭാരത്': ഇടിവി നെറ്റ്‌വര്‍ക്കിന് കീഴില്‍ 11 ഇന്ത്യന്‍ ഭാഷകളിലായി പൂര്‍ണമായും കുട്ടികള്‍ക്കായി മാത്രം അവതരിപ്പിച്ചിട്ടുള്ള ഫുള്‍ പാക്ക്‌ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍റ് എജ്യുക്കേഷന്‍ പാക്കേജാണ് ഇടിവി ബാല്‍ ഭാരതിന്‍റേത്. മലയാളം, തമിഴ്, തെലുഗു, അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി തുടങ്ങിയ ഭാഷകളിലും ഇംഗ്ലീഷിലും ബാല്‍ ഭാരത് ലഭ്യമാണ്. ഇവയില്‍ തന്നെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ 'ഇടിവി ബാല്‍ ഭാരത് എച്ച്ഡി’, ‘ഇടിവി ബാൽ ഭാരത് എസ്‌ഡി’ എന്നിവയുമുണ്ട്. ആക്ഷൻ വിഭാഗങ്ങൾ, സാഹസികത, ഹാസ്യം, ഇതിഹാസം, നിഗൂഢത, ഫാന്‍റസി ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളുമായുള്ള ഒട്ടനവധി പരിപാടികളും ബാല്‍ ഭാരതില്‍ ലഭ്യമാണ്. കേവലം വിനോദം എന്നതിലുപരി കുട്ടികളുമായി ബന്ധപ്പെട്ട സമകാലിക പ്രശ്നങ്ങളും ബാല്‍ ഭാരത് കൈകാര്യം ചെയ്യുന്നുണ്ട്. മാത്രമല്ല തികച്ചും ഇന്ത്യനും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതുമായ പരിപാടികളും ബാല്‍ ഭാരതിലൂടെ കുട്ടികള്‍ക്ക് മുന്നിലെത്തും. ഇവ കൂടാതെ വേനല്‍ അവധിക്കാലത്തെ പ്രത്യേകം പരിഗണിച്ചുകൊണ്ട് 'വേനൽ അവധിക്കാല ബൊണാന്‍സ'യും ഏപ്രിൽ ഒന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്.
സ്‌പോഞ്ച്ബോബ് സ്‌ക്വയർപാന്‍റ്‌സ് : കടലിനടിയിലെ പൈനാപ്പിൾ ഹൗസില്‍ താമസിക്കുന്ന സ്‌പോഞ്ചാണ് സ്‌പോഞ്ച്ബോബ് സ്‌ക്വയർപാന്‍റ്സ്. ക്രസ്‌റ്റി ക്രാബ്‌സ് റസ്‌റ്ററന്‍റിൽ ജോലി ചെയ്യുന്ന ഇവന്‍ വളരെ ലളിതമായ ജീവിതം നയിക്കുന്നയാളാണ്. അവന്‍റെ രസകരമായ കുറുമ്പുകള്‍ കാണാം.