കാൺപൂർ:ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ യുപി പൊലീസ് കാണ്‍പൂരില്‍ തടഞ്ഞു. പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ കാണ്‍പൂരിലെത്തിയത്. ഇന്നലെ അര്‍ധ രാത്രിയുണ്ടായ സംഭവം എം.പി ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു.
പ്രവാചക നിന്ദ: കാൺപൂരിലെത്തിയ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും പൊലീസ് തടഞ്ഞു - പ്രവാചക നിന്ദ
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് മടങ്ങുകയായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍
കാൺപൂർ സംഘർഷം; പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീർ എംപിയെ തടഞ്ഞ് യു പി പൊലീസ്
പൊലീസ് നടപടിയെ തുടർന്ന് ഇ.ടിയും സംഘവും റോഡിലിരുന്ന് പ്രതിഷേധിച്ചിട്ടും പൊലീസ് വഴങ്ങിയില്ല. പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് മടങ്ങുകയായിരുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റില്‍ പറയുന്നു. യു പി പൊലീസിന്‍റെ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി വ്യക്തമാക്കി.