മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വര്‍ധനവ്. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്സ് 229.13 പോയിന്‍റും നിഫ്റ്റി 71.45 പോയിന്‍റും വര്‍ധിച്ചു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ച - സെന്‍സെക്സ്
സെന്‍സെക്‌സ് 0.40 ശതമാനവും നിഫ്റ്റി 0.42 ശതമാനവും ഉയര്‍ന്നു
പ്രധാനപ്പെട്ട 30 കമ്പനികളുടെ ഓഹരികള്‍ അടങ്ങിയ സെന്‍സെക്‌സ് 57,529.81 പോയിന്‍റിലേക്കാണ് ഉയര്‍ന്നത്. 50 കമ്പനികളുടെ ഓഹരികളടങ്ങിയ നിഫ്റ്റി ഉയര്‍ന്നത് 17,163.65 പോയിന്‍റിലേക്കാണ്. കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളിലേക്ക് സൈന്യത്തെ അയക്കുമെന്ന റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്മര്‍ പുടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വപണിയടക്കം പല അന്താരാഷ്ട വിപണികളും ഇടിഞ്ഞിരുന്നു. അതില്‍ നിന്നുള്ള ആശ്വാസമായി ഇന്നത്തെ വര്‍ധനവ്
ALSO READ:രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2026 ഓടെ നൂറുകോടി കടക്കുമെന്ന് റിപ്പോര്‍ട്ട്