ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇപിഎഫ്ഒയില്‍ (Employees' Provident Fund Organisation) വര്‍ധിച്ചത് 14.6 ലക്ഷം വരിക്കാര്‍. തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 19.98 ശതമാനത്തിന്‍റെ വര്‍ധനവാണിതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 12.54 ലക്ഷം വരിക്കാരാണ് ഇപിഫ്ഒയില്‍ വര്‍ധിച്ചത്.
കഴിഞ്ഞ ഡിസംബറിലെ ഇപിഎഫ്ഒ വരിക്കാരിലെ 14.6 ലക്ഷത്തിന്‍റെ അറ്റവര്‍ധനവില്‍ 9.11 ലക്ഷം പേര്‍ ആദ്യമായി ഇപിഎഫ്ഒയില്‍ ചേര്‍ന്നവരാണ്. ഇപിഎഫ്ഒയില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ജൂലായി മുതല്‍ കുറഞ്ഞുവരികയാണെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
22 മുതല്‍ 25 വയസുവരെ പ്രാധപരിധിയില്‍ പെട്ടവരാണ് കഴിഞ്ഞ ഡിസംബറില്‍ ഇപിഎഫ്ഒയില്‍ ചേര്‍ന്നവരില്‍ ഏറ്റവും കൂടുതല്‍. ഈ പ്രായപരിധിയില്‍ 3.87 ലക്ഷത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത് . 18-21 പ്രായ പരിധിയില്‍ ഉള്ളവരുടെ എണ്ണം ഇപിഎഫ്ഒയില്‍ 2.97 ലക്ഷം കൂടി വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വര്‍ധിച്ച വരിക്കാരുടെ എണ്ണത്തില്‍ 46.89ശതമാനം 18-25 പ്രായപരിധിയില്‍ ഉള്‍പ്പെട്ടവര്‍. ഈ കണക്ക് സൂചിപ്പിക്കുന്നത് സംഘടിതമേഖലയില്‍ യുവാക്കള്‍ വലിയ അളവില്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ട് എന്നാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.