കേരളം

kerala

'മഹാരാഷ്‌ട്രയിൽ ബിജെപി ഇതര രാഷ്‌ട്രീയ നേതാക്കളുടെ കുടുംബങ്ങളെ ഇ.ഡി ഉന്നമിടുന്നു' ; വിവാദം

By

Published : Oct 23, 2021, 1:33 PM IST

ബിജെപി ഇതര കക്ഷികള്‍ കേന്ദ്രത്തിനെതിരെ രംഗത്ത്

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയം  ഇഡി രാഷ്‌ട്രീയ ഉപകരണമാകുന്നു  ഇഡി മഹാരാഷ്‌ട്ര വാർത്ത  Enforcement Directorate targets kith and kin  Enforcement Directorate latest news  kin of political leaders in Maharashtra  kin of political leaders in Maharashtra news  ED in maharastra  maharastra news ED
മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ നേതാക്കളുടെ കുടുംബങ്ങളെ ഇ.ഡി ലക്ഷ്യം വക്കുന്നുവെന്ന് ആരോപണം

മുംബൈ :മഹാരാഷ്‌ട്രയിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ബിജെപി ഇതര രാഷ്‌ട്രീയ നേതാക്കളുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്നതായി ആക്ഷേപം. വാഷിമിൽ നിന്നുള്ള ശിവസേനയുടെ പാർലമെന്‍റംഗം ഭാവന ഗ്വാളിക്കെതിരെ ഇഡി സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഹാജരാകാൻ 15 ദിവസത്തെ കാലാവധിയാണ് ഇഡിയോട് പാർലമെന്‍റംഗം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമി ഇടപാടില്‍ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ റവന്യൂ മന്ത്രിയും എൻസിപി നേതാവുമായ എക്‌നാഥ് ഖഡ്‌സെയുടെ ഭാര്യ മന്ദാകിനി ഒക്‌ടോബർ 21നാണ് കോടതിയിൽ ഹാജരായത്. മാർക്കറ്റ് തുകയേക്കാൾ കുറച്ച് കാണിച്ചാണ് ഭൂമി രജിസ്റ്റർ ചെയ്‌തതെന്നും 61 കോടിയുടെ തട്ടിപ്പാണ് ഇതിലൂടെ നടന്നതെന്നും ഇഡി ആരോപിക്കുന്നു. 2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

പിഎംസി ബാങ്ക് അഴിമതിക്കേസ്

പിഎംസി ബാങ്ക് അഴിമതിക്കേസിൽ ശിവസേന നേതാവും എം.പിയുമായ സഞ്ജയ്‌ റാവത്തിന്‍റെ ഭാര്യയെ ഇഡി ചോദ്യം ചെയ്‌തു. 50 ലക്ഷം രൂപയുടെ ലോണുമായി ബന്ധപ്പെട്ട് വർഷ റാവത്തിന് ഇഡി സമൻസ് അയച്ചിരുന്നു. കേസിൽ വർഷ റാവത്തിന്‍റെ മൊഴി ഇതിനകം ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

35 കോടി വിലവരുന്ന സ്വത്ത് കണ്ടുകെട്ടി ഇഡി

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകൾ പ്രീതി ഷ്‌റോഫ്, ഭർത്താവ് രാജ് ഷ്‌റോഫ് എന്നിവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് കപിൽ, ധീരജ് വധ്‌വാൻ എന്നിവരുമായി ചേർന്ന് കള്ളപ്പണ ഇടപാടിൽ പങ്കാളിയായെന്നാണ് ഇരുവർക്കും എതിരെയുള്ള കേസ്. 35 കോടി വിലവരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

എൻസിപി നേതാവ് അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെതിരെയും കള്ളപ്പണക്കേസ് ആരോപണം ഉയർന്നു. സതാര ജില്ലയിലെ ജരന്ദേശ്വർ പഞ്ചസാര ഫാക്‌ടറിയുടെ ഡയറക്‌ടറായ സുനേത്ര കള്ളപ്പണത്തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.

ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിന്‍റെ സഹോദരി വിജയ പട്ടീലിന്‍റെ ഉടമസ്ഥതയിലുള്ള മുക്ത പബ്ലിക്കേഷൻസിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി ഇതര കക്ഷികള്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

READ MORE:അനന്യ പാണ്ഡെയെ 4 മണിക്കൂര്‍ ചോദ്യംചെയ്‌ത് എന്‍.സി.ബി ; തിങ്കളാഴ്ച വീണ്ടുമെത്തണം

ABOUT THE AUTHOR

...view details