കേരളം

kerala

ETV Bharat / bharat

Enforcement Directorate Questioned Actress Navya Nair സച്ചിന്‍ സാവന്തുമായി സൗഹൃദം ; നടി നവ്യ നായരെ ചോദ്യം ചെയ്‌ത് ഇഡി - നവ്യ സച്ചിൻ സാവന്ത് ബന്ധം

Actress Navya Nair Illegal acquisition case സച്ചിന്‍ സാവന്തുമായുള്ള ബന്ധത്തിന്‍റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്‌തു

Enforcement Directorate questioned Navya Nair  Navya Nair  Enforcement Directorate  ED questioned Actress Navya Nair  Navya Nair SACHIN SAWANT  നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്‌തു  നവ്യ നായർ  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  സച്ചിന്‍ സാവന്ത്  നവ്യ സച്ചിൻ സാവന്ത് ബന്ധം  അനധികൃത സ്വത്ത് സമ്പാദന കേസ്
Enforcement Directorate questioned Actress Navya Nair

By ETV Bharat Kerala Team

Published : Aug 30, 2023, 10:06 PM IST

മുംബൈ : നടി നവ്യ നായരെ (Navya Nair) ചോദ്യം ചെയ്‌ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് (Illegal acquisition case) ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി (IRS Officer Sachin Sawant) നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി (Money laundering case) ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മുംബൈ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നവ്യ നായരെ നോട്ടിസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.

എട്ട് തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിരുന്നു. മലയാള സിനിമ മേഖലയിലെ പലരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details