കേരളം

kerala

ETV Bharat / bharat

ജി20 എനർജി ട്രാൻസിഷൻ വർക്കിങ് ഗ്രൂപ്പ് മീറ്റിങ്; ഫെബ്രുവരി 5 മുതൽ

ഫെബ്രുവരി 5 മുതൽ 3 ദിവസത്തെ ജി20 എനർജി ട്രാൻസിഷൻ വർക്കിങ് ഗ്രൂപ്പ് മീറ്റിന് ബെംഗളൂരു ആതിഥേയത്വം വഹിക്കും.

Energy Transition Working Group meet in Bengaluru  Energy Transition Working Group meet  etwg  G20  G20 member countries  ജി20 എനർജി ട്രാൻസിഷൻ വർക്കിങ് ഗ്രൂപ്പ് മീറ്റിങ്  ജി20  ഇന്ത്യയുടെ അധ്യക്ഷതയിൽ ആദ്യ ജി20 ഇ‌ടി‌ഡബ്ല്യുജി  ഇ‌ടി‌ഡബ്ല്യുജി  ബെംഗളൂരുവിൽ ഇ‌ടി‌ഡബ്ല്യുജി  യുഎൻഡിപി  ഇന്‍റർനാഷണൽ എനർജി ഏജൻസി  international energy agency  united nations development programme  യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ്  Bengaluru
ജി20

By

Published : Jan 30, 2023, 7:21 AM IST

ബെംഗളൂരു: ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി20 എനർജി ട്രാൻസിഷൻ വർക്കിങ് ഗ്രൂപ്പ് (ഇ‌ടി‌ഡബ്ല്യുജി) മീറ്റിങ് ഫെബ്രുവരി 5 മുതൽ 7 വരെ ബെംഗളൂരുവിൽ നടക്കും. യോഗത്തിൽ ജി 20 അംഗരാജ്യങ്ങളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളായ അതിഥി രാജ്യങ്ങളായ ബംഗ്ലാദേശ്, ഈജിപ്‌ത്, മൗറീഷ്യസ്, നെതർലൻഡ്‌സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സ്‌പെയിൻ ഉൾപ്പെടെ 150 ലധികം പേർ പങ്കെടുക്കുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം അറിയിച്ചു.

കൂടാതെ, ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്, യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്‍റ് പ്രോഗ്രാം (യുഎൻഡിപി), ഇന്‍റർനാഷണൽ എനർജി ഏജൻസി (ഐഇഎ) എന്നിവയുൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര സംഘടനകളും യോഗത്തിന്‍റെ ഭാഗമാകും. ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഇ‌ടി‌ഡബ്ല്യുജി യോഗത്തിൽ പങ്കെടുക്കും. സാങ്കേതിക വിടവുകൾ പരിഹരിച്ചുകൊണ്ടുള്ള ഊർജ സംക്രമണം, ഊർജ പരിവർത്തനത്തിനുള്ള ചെലവ് കുറഞ്ഞ ധനസഹായം, ഊർജ സുരക്ഷയും വൈവിധ്യമാർന്ന വിതരണ ശൃംഖലകളും, ഊർജ കാര്യക്ഷമത, ഉത്തരവാദിത്ത ഉപഭോഗം, ഭാവിയിലേക്കുള്ള ഇന്ധനം തുടങ്ങിയ വിഷയങ്ങളിൽ പ്രഥമ പരിഗണന നൽകുമെന്നും കേന്ദ്ര ഊർജ മന്ത്രാലയം അറിയിച്ചു.

'കാർബൺ കാപ്‌ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (സിസിയുഎസ്)' എന്ന വിഷയത്തിൽ ഉന്നതതല അന്താരാഷ്ട്ര സെമിനാറും നടക്കും. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ഒരു വർഷത്തേക്ക് ജി20യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരുന്നു. രാജ്യത്തുടനീളം 200-ലധികം മീറ്റിങുകൾ നടക്കും.

സർക്കാർ തലത്തിലുള്ള ജി20 നേതാക്കളുടെ ഉച്ചകോടി 2023 സെപ്‌തംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. ജി20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുടെ ഒരു ഇന്‍റർ ഗവൺമെന്‍റൽ ഫോറമാണ്.

Also read:ജി20 നേതാക്കള്‍ ഫെബ്രുവരി നാലിന് കാസിരംഗ നാഷണല്‍ പാര്‍ക്കില്‍; വിനോദ സഞ്ചാരികള്‍ക്കും അന്ന് പ്രവേശവനം

For All Latest Updates

ABOUT THE AUTHOR

...view details