ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ബാഡിഗാമിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന ഭീകരുടെ താവളം വളയുകയായിരുന്നു. കൂടാതെ ആയുധങ്ങള്‍ വെടിക്കോപ്പുകള്‍ ഉൾപ്പെടെയുള്ള വസ്തുക്കളും കണ്ടെടുത്തു. തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
ഷോപ്പിയാനില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന ഭീകരുടെ താവളം വളയുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റമുട്ടല്‍ ആരംഭിക്കുകയുമായിരുന്നു
ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു
വ്യാഴാഴ്‌ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അതേസമയം, മധ്യ കശ്മീരിലെ ബഡ്‌ഗാം ജില്ലയിലെ ബീർവാ സൈംഗം പ്രദേശത്ത് നടന്ന വെടിവെപ്പില്‍ ജമ്മു കശ്മീർ പൊലീസിലെ ഒരു സെപ്ഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ചദൂറ നിവാസിയായ എസ്‌പിഒ അല്‍ത്താഫ് അഹ്മദാണ് മരിച്ചത്. സോപോറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായ മന്‍സൂര്‍ അഹ്മദിനാണ് പരിക്കേറ്റത്.
Last Updated : Feb 19, 2021, 9:31 AM IST