ശ്രീനഗർ:പുൽവാമയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. രാജ്‌പുര പ്രദേശത്ത് രാത്രി വൈകിയേടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്നോ നാലോ തീവ്രവാദികൾ പ്രദേശത്തുണ്ടെന്നാണ് റിപ്പോർട്ട്.
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ - പുൽവാമ
രാജ്‌പുര പ്രദേശത്താണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ
Also read: ജമ്മുവിൽ കോടതികൾ തുറക്കും; പ്രവേശനം വാക്‌സിനെടുത്തവർക്ക്
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റുമുട്ടലിൽ ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഹവൽദാർ കാശികുമാർ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. സുരക്ഷ സേന സ്ഥലത്തെത്തിയപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നെന്നും ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Last Updated : Jul 2, 2021, 4:31 PM IST