പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
പുൽവാമയിലെ കാക്കപോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.
പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദി കൊല്ലപ്പെട്ടു. മൂന്ന് ലഷ്‌കർ ഇ ത്വയ്‌ബ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്‌പ് ആരംഭിച്ചത്. പുൽവാമയിലെ കാക്കപോര പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
Last Updated : Apr 2, 2021, 11:04 AM IST