ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമയിൽ പുച്ചാൽ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. പൊലീസും, സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും കശ്മീർ സോൺ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.
പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
പുൽവാമയിലെ പുച്ചാൽ പ്രദേശത്താണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടുന്നത്
പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു
ജമ്മുവിൽ ജൂൺ 27 ന് ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നു. ജമ്മുവിലെ വ്യോമസേന താവളത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബയും നിരോധിത സംഘടനയായ ടിആർഎഫും ആണെന്ന് അന്വേഷണ റിപ്പോർട്ടുകളും വന്നിരുന്നു.
ALSO READ: ജമ്മു ഡ്രോണ്‍ ആക്രമണം; സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബ
Last Updated : Jul 8, 2021, 3:45 AM IST