ശ്രീനഗർ:ശ്രീനഗറിലെ ഹർവാൻ മേഖലയിലും ഗാസുവിലും സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരൻ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. ഹർവാനിലുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരനും ലഷ്കറെ ത്വയ്ബ തീവ്രവാദിയുമായ സലീം പരേ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം ഗാസുവിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ തീവ്രവാദി ഹംസ കൊല്ലപ്പെട്ടു.
ഹജിൻ ബന്ദിപ്പോരയിൽ നിന്നുള്ള തീവ്രവാദി സലീം പരെ ഒന്നിലധികം തീവ്രവാദി ആക്രമണങ്ങളിൽ പങ്കാളി ആയിരുന്നുവെന്നും ബന്ദിപ്പോരയിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണത്തിൽ ഹംസക്ക് പങ്കുണ്ടെന്നും കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.