കേരളം

kerala

ETV Bharat / bharat

കുവൈറ്റിനെ ലോക നെറുകയിലേക്കുയര്‍ത്തിയ അമീര്‍ അന്തരിച്ചു; വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം - കുവൈറ്റ്

Kuwait Emir Sheikh Nawaf Al Ahmad Al Sabah died: വിവിധ ഉന്നത പദവികള്‍ അലങ്കരിച്ച അമീര്‍, 2020 ലാണ് അമീര്‍ പദവിയിലെത്തിയത്. കുവൈറ്റിന്‍റെ ആഭ്യന്തര വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭവനങ്ങള്‍ നല്‍കിയ കരുത്തുറ്റ ഭരണാധികാരിയെയാണ് അമീറിന്‍റെ മരണത്തിലൂടെ രാജ്യത്തിന് നഷ്‌ടമാകുന്നത്.

kuwait ameer  emir of kuwait  death of emir  Kuwait Emir Sheikh Nawaf Al Ahmad Al Sabah died  Sheikh Nawaf Al Ahmad Al Sabah died  Kuwait Emir  കുവൈറ്റ അമീര്‍ അന്തരിച്ചു  കുവൈറ്റ്  കുവൈറ്റ് അമീര്‍
Kuwait Emir Sheikh Nawaf Al Ahmad Al Sabah died

By ETV Bharat Kerala Team

Published : Dec 16, 2023, 4:32 PM IST

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ഷൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അസബാഹ് അന്തരിച്ചു(Kuwait Emir Sheikh Nawaf Al Ahmad Al Sabah died). 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമീര്‍. കുവൈറ്റിന്‍റെ പതിനാറാമത്തെ അമീറിന്‍റെ മരണവാര്‍ത്ത അമീരി ദിവാന്‍ കാര്യ മന്ത്രിയാണ് സ്ഥിരീകരിച്ചത്.

കുവൈറ്റ് ഗവര്‍ണര്‍, ആഭ്യന്തരമന്ത്രി, പ്രിതിരോധ മന്ത്രി, സമൂഹ്യകാര്യ- തൊഴില്‍ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി, അമീര്‍ എന്നിങ്ങനെ ഒരു ഭരണാധികാരി എന്ന നിലയില്‍ കുവൈറ്റിന്‍റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭവനകല്‍ നല്‍കിയ വ്യക്തിയായിരുന്നു ഷൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബില്‍ അസബാഹ്. 2020 സെപ്‌തംബര്‍29 നാണ് അഹ്മദ് അല്‍ ജാബിര്‍ അസബാഹ് അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതല്‍ അദ്ദേഹം കിരീടാവകാശിയായിരുന്നു.

ABOUT THE AUTHOR

...view details