ദിസ്‌പൂർ:റോഡ് മുറിച്ച് കടക്കുന്നതിനിടെ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ച യുവാവിനെ ആന ചവിട്ടിക്കൊന്നു. അസമിലെ ഗോലഘട്ട് ജില്ലയിലെ മൊറോംഗി തേയിലത്തോട്ടത്തിന് സമീപമാണ് സംഭവം.
ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിനിട തേയിലത്തോട്ടത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളിലൊരാൾ ആനകളെ തുണി വീശിക്കാണിക്കുകയും പ്രകോപിപ്പിക്കുകയായിരുന്നു. അക്രമാസക്തനായ ആന ഇയാൾക്കെതിരെ തിരിയുകയും ആക്രമിക്കുകയും ചെയ്തു.