ഈസ്റ്റ് ചമ്പാരൻ :ബിഹാറിലെ പിപ്പരിയ കോളനിയിൽ വിരണ്ടോടിയ ആന പാപ്പാനെ ഇടിച്ചുകൊന്നു. ഈസ്റ്റ് ചമ്പാരനിലെ സിസ്വ അജ്‌ഗ്രി സ്വദേശിയായ അക്‌ബർ അൻസാരിയാണ് മരിച്ചത്. ആന ചങ്ങലപൊട്ടിച്ച് വിരണ്ടോടുന്നതിനിടെ വഴിയിലെ കുടിലുകൾ തകർക്കുകയും പലവിധ നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു.
നീണ്ട പരിശ്രമത്തിനിടെ തുർകൗലിയ പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. ശരിയാത്പൂരിലെ അനിൽ ഠാക്കൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.