ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. ജൂലൈ അഞ്ചിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.ജൂലൈ 20നാണ് സൂക്ഷ്‌മ പരിശോധന. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് ; ഫലപ്രഖ്യാപനവും അന്നുതന്നെ
നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്; ഫലപ്രഖ്യാപനവും അന്നുതന്നെ
രാജ്യസഭയിലെ 233 അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളും കൂടിയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക. അതിനുമുന്‍പായി പുതിയ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്.
TAGGED:
vice president Election