ന്യൂഡൽഹി: റാലികളിലും റോഡ്ഷോകളിലും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് അടിയന്തര യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറി, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാർ, ചീഫ് ഇലക്‌ടറൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികള്‍ ഉള്‍പ്പടെയുള്ളവ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.
സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ പൂർണമായി വിലയിരുത്തിയ ശേഷമാവും റാലികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കമ്മീഷൻ എടുക്കുക. വാക്‌സിനേഷന്റെ പുരോഗതിയും കമ്മിഷൻ വിലയിരുത്തും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പോളിങിന് മുമ്പ് പരമാവധി ആളുകള്‍ക്ക് വാക്സിൻ എടുപ്പിക്കുക എന്നതാണ് കമ്മിഷൻ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം.