ജയ്‌പൂർ: കൊച്ചുമകന് രോഗം പകർന്നേക്കാമെന്ന ഭയത്തിൽ കൊവിഡ് ബാധിതരായ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്‌തു. 70ൽ അധികം വയസായ ദമ്പതികളാണ് ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്‌തത്. 18കാരനായ കൊച്ചുമകന് കൊവിഡ് ബാധിതനാകുമോ എന്ന ഭയത്താലാണ് വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.
ഡൽഹി–മുംബൈ ട്രെയിൻ സർവീസിന് മുന്നിൽ ചാടിയാണ് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്. വൃദ്ധ ദമ്പതികളുടെ മകൻ എട്ട് വർഷങ്ങൾക്കാണ് മുമ്പാണ് മരിച്ചത്. തുടർന്ന് മരുമകളുടെയും കൊച്ചുമകളുടെയും ഒപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.
ഏപ്രിൽ 29നാണ് ഇരുവരും കൊവിഡ് പരിശോധനയിൽ പോസിറ്റീവായത്. തുടർന്ന് ഇവർ ഹോം ക്വാറന്‍റൈനിലായിരുന്നുവെന്ന് സബ് ഇൻസ്‌പെക്‌ടർ പറഞ്ഞു. ഐപിസി സെഷൻ 174 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൊവിഡിനെ പേടിച്ചാണ് ആത്മഹത്യ ചെതെന്നാണ് പ്രാഥമിക വിവരമെന്നും അതേ സമയം ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഡൽഹിയിലെ ബലീട്ട പ്രദേശത്ത് 20കാരനായ യുവാവ് ഫാനിൽ തൂങ്ങിമരിച്ചു. യുവാവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും സ്വയം ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.