മുംബൈ:രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്‌ട്രയില്‍ ശിവസേന നേതൃത്വത്തിനെതിരെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ വീണ്ടും രംഗത്ത്. ബോംബ് സ്‌ഫോടനം നടത്തി നിരപരാധികളായ മുംബൈക്കാരെ കൊന്നൊടുക്കിയ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ആളുകളെ ബാൽ താക്കറെയുടെ പാർട്ടി എങ്ങനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് താനും മറ്റ് എംഎല്‍എമാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
"ബോംബ് സ്‌ഫോടനം നടത്തി നിരപരാധികളായ മുംബൈക്കാരെ കൊലപ്പെടുത്തിയ ദാവൂദുമായി നേരിട്ട് ബന്ധമുള്ളവരെ ബാല്‍ താക്കറെയുടെ ശിവസേന എങ്ങനെ പിന്തുണയ്ക്കും? ഇതിനെ എതിർക്കാനാണ് ഞങ്ങൾ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. ഇത് ഞങ്ങളെ മരണത്തിലേക്ക് നയിച്ചാലും പ്രശ്‌നമില്ല" എന്നായിരുന്നു വിമത ശിവസേന നേതാവ് ഷിന്‍ഡെയുടെ മറാഠിയിലുള്ള ട്വീറ്റ്.