മുംബൈ:മഹാരാഷ്‌ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 288 അംഗ സഭയിൽ 164 അംഗങ്ങളുടെ പിന്തുണ ഷിന്‍ഡെയ്‌ക്ക് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതിനേക്കാള്‍ 20 വോട്ടുകളാണ് ഷിന്‍ഡെയ്‌ക്ക് അധികം ലഭിച്ചത്.
വിശ്വാസ പ്രമേയത്തെ 99 പേരാണ് സഭയില്‍ എതിർത്തത്. അടുത്തിടെ ഒരു ശിവസേന എംഎൽഎയുടെ മരണത്തെത്തുടർന്ന് നിയമസഭയുടെ നിലവിലെ അംഗബലം 287 ആയിരുന്നു. സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 144 വോട്ടുകളായിരുന്നു ഷിന്‍ഡെയ്‌ക്ക് ആവശ്യമായിരുന്നത്. 40 ശിവസേന എംഎല്‍എമാർ ഷിൻഡെയെ പിന്തുണച്ചു.