കോർബ (ഛത്തീസ്‌ഗഡ്):ഛത്തീസ്‌ഗഡിലെ കോർബ ജില്ലയിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി പിടിയിൽ. ജില്ലയിലെ ബാംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വനത്തിൽ ആടിനെ മേയ്‌ക്കുന്നതിനിടെ പ്രതിയായ ആണ്‍കുട്ടി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഛത്തീസ്‌ഗഡിൽ എട്ട് വയസുകാരിക്ക് നേരെ ബലാത്സംഗം; പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി പിടിയിൽ - eight year old girl raped by minor
കോർബ ജില്ലയിൽ ബാംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പേടിച്ചരണ്ട പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്കെത്തിയെങ്കിലും പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. എന്നാൽ ശരീരത്തിൽ പരിക്കുകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി പീഡന വിവരം പറയുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്കും അവിടെ നിന്ന് കോർബയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പിന്നാലെ പൊലീസിന് പരാതി നൽകുകയായിരുന്നു. അതേസമയം പ്രതിയായ ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.