കേരളം

kerala

ETV Bharat / bharat

മാങ്ങയെ ചൊല്ലിയുള്ള തര്‍ക്കം ; 8 വയസുകാരനെ 14കാരന്‍ അടിച്ചുകൊന്നു - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

മാങ്ങ കൊടുക്കാത്തതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്

eight year old beaten to death  eight year old  dispute over mango  bihar  14 year old killed 8 year  murder  മാങ്ങയെ ചൊല്ലിയുള്ള തര്‍ക്കം  അടിച്ചു കൊന്നു  8 വയസുകാരനെ  മാങ്ങ  വാക്കു തര്‍ക്കങ്ങളാണ്  ബിഹാര്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മാങ്ങയെ ചൊല്ലിയുള്ള തര്‍ക്കം; 8 വയസുകാരനെ 14കാരന്‍ അടിച്ചു കൊന്നു

By

Published : Jun 16, 2023, 7:48 PM IST

ബങ്ക : മാങ്ങയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എട്ടുവയസുകാരനെ അടിച്ചുകൊന്നു. ബിഹാറിലെ ബങ്കാര്‍ ജില്ലയില്‍ അമര്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്‌ചയായിരുന്നു(15.06.2023) സംഭവം. കഴിഞ്ഞ ദിവസം ബഭംഗമ ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ 8 വയസുകാരന്‍ മാങ്ങ പറിക്കാന്‍ എത്തിയിരുന്നു. ഇതിനിടെ മാവില്‍ നിന്ന് കുട്ടി താഴെ വീണു. ഈ സമയം വിശ്വംഭര്‍ചക്കില്‍ നിന്നുള്ള 14 കാരന്‍ മാങ്ങ തട്ടിയെടുക്കാന്‍ ശ്രമിച്ചു.

കുട്ടി മാങ്ങ കൊടുക്കാതിരുന്നപ്പോള്‍ 14 കാരന്‍ 8 വയസുകാരനെ മര്‍ദിച്ചിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ അമര്‍പൂര്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡോക്‌ടര്‍മാര്‍ കുട്ടിയെ മായാഗഞ്ചിലെ ആശുപത്രിയിലേയ്‌ക്ക് മാറ്റി.

ഇവിടെ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത രോഷത്തിന് ഇടയാക്കി. കൊലപാതകത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും ഗ്രാമവാസികളും അമർപൂർ-ബാങ്ക പ്രാധാന പാത ഉപരോധിച്ചു. എത്രയും വേഗം തന്നെ പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

കേസെടുത്ത് പൊലീസ് :പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിനായി എസ്എച്ച്ഒ വിനോദ് കുമാറും ഇന്‍സ്‌പെക്‌ടര്‍ കുരുഷിദ് അലാമും പൊലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. കൊലപാതകിയെ എത്രയും വേഗം തന്നെ അറസ്‌റ്റ് ചെയ്യുക എന്നുള്ളതാണ് ആവശ്യമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനുശേഷം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മറ്റും നീക്കം ചെയ്‌ത് സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട കുട്ടിക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്, കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.

ഭക്ഷണം പാകം ചെയ്യാതിരുന്നതിന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് :അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മുകുന്ദ്‌പൂരില്‍ അത്താഴത്തിന് ഭക്ഷണം പാകം ചെയ്യാത്തതിനെ തുടര്‍ന്ന് ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് അറസ്‌റ്റിലായിരുന്നു. മുകുന്ദ്പൂര്‍ സ്വദേശി ബജ്‌റംഗാണ് പിടിയിലായത്. പ്രീതിയാണ് മരിച്ചത്.

രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബജ്‌റംഗ് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് സുഖമില്ലെന്നും ഭക്ഷണം ഉണ്ടാക്കിയില്ലെന്നും പ്രീതി പറഞ്ഞു. ഇതോടെ രോഷാകുലനായ ഇയാള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വടിയെടുത്ത് അടിക്കുകയും ചെയ്‌തു.

രോഷാകുലനായ ബജ്‌റംഗ് പ്രീതിയെ ക്രൂരമായി മര്‍ദിച്ചു. പ്രീതിയുടെ കൈയ്യില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി പ്രീതി നിലത്തുവീണു.

സംഭവത്തെ തുടര്‍ന്ന് ബജ്‌റംഗ്, പ്രീതിയുടെ അമ്മയെ വിളിച്ച് സുഖമില്ലെന്നും ഉടന്‍ സ്ഥലത്തെത്തണമെന്നും അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ പ്രീതിയെ ബുരാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രീതി മരണത്തിന് കീഴടങ്ങി. പ്രീതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ബജ്‌റംഗിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

ABOUT THE AUTHOR

...view details