ഹൈദരാബാദ്: അമിത വേഗത, അശ്രദ്ധ എന്നിവ കാരണം ഇന്നലെ (22.05.22) മാത്രം തെലങ്കാനയില്‍ വിവിധ റോഡ് അപകടങ്ങളിലായി മരിച്ചത് എട്ട് പേര്‍. വാറങ്കല്‍, മിഡ്‌ചല്‍, ബദ്രാദ്രി ജില്ലകളിലാണ് അപകടങ്ങളുണ്ടായത്.
വാറങ്കലില്‍ കമ്മം ബൈപ്പാസിന് സമീപം ദമ്പതികള്‍ ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഫ്ലൈ ഓവറില്‍ നിന്നും തെറിച്ചു വീണു. ഒരാള്‍ സംഭവ സ്ഥലത്ത് വച്ചും അടുത്തയാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. സാരൈയ് (42), സുജാത (39) ദമ്പതികളാണ് മരിച്ചത്. വാറങ്കലില്‍ തന്നെ കിലയില്‍ അജ്ഞാത വാഹനം ഓട്ടോയിലിടിച്ച് രണ്ട് സ്‌ത്രീകളും ഓട്ടോ ഡ്രൈവറും സംഭവ സ്ഥലത്ത് വച്ച് മരിച്ചു. തിമ്മാപൂര്‍ സ്വദേശി ബബ്ലുവാണ് ഓട്ടോ ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് സൗകര്യമില്ലാതിരുന്നതിനാല്‍ മൂന്ന് മണിക്കൂറാണ് മൃതദേഹം റോഡില്‍ കിടന്നത്. വിവരമറിഞ്ഞതിയ പൊലീസാണ് മൃതദേഹങ്ങള്‍ വാറങ്കല്‍ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയത്.