ന്യൂഡൽഹി:രാജ്യത്തുടനീളം ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞതായി കാരണമായതായി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം.
കഴിഞ്ഞ വർഷം മുതൽ പാചക എണ്ണയുടെ വില തുടർച്ചയായി വർധിച്ചതിനാൽ ക്രൂഡ് പാം ഓയിൽ, ക്രൂഡ് സോയാബീൻ ഓയിൽ, ക്രൂഡ് സൺഫ്ലവർ ഓയിൽ എന്നിവയുടെ 2.5% അടിസ്ഥാന തീരുവ സർക്കാർ പൂർണമായും ഇല്ലാതാക്കിയതായി മന്ത്രാലയം അറിയിച്ചു. എണ്ണകളുടെ കാർഷിക സെസ് ക്രൂഡ് പാം ഓയിലിന് 20% ൽ നിന്ന് 7.5% ആയും ക്രൂഡ് സോയാബീൻ എണ്ണക്കും ക്രൂഡ് സൺഫ്ലവർ എണ്ണക്കും 5% ആയും കുറച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
ആർബിഡി പാമോലിൻ ഓയിൽ, ശുദ്ധീകരിച്ച സോയാബീൻ, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന തീരുവ നിലവിലെ 32.5% ൽ നിന്ന് 17.5% ആയി കുറച്ചതായും മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.