മുംബൈ:മുതിർന്ന ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ടിന്‍റെ ഭാര്യ വർഷ റൗട്ടിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. പിഎംസി ബാങ്ക് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഡിസംബർ 29 ന് ഹാജരാകാൻ അന്വേഷണ ഏജൻസി വർഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വർഷ റൗട്ടിന്‍റെ അക്കൗണ്ടിൽ നടന്ന ചില പണമിടപാടുകളെ കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സഞ്ജയ് റൗട്ടിന്‍റെ ഭാര്യക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് - സഞ്ജയ് റൗട്ടിന്‍റെ ഭാര്യ വാർത്ത
ഡിസംബർ 29ന് ഇഡിയുടെ മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
സഞ്ജയ് റൗട്ടിന്‍റെ ഭാര്യക്ക് ഇഡി നോട്ടീസ്
വർഷ റൗട്ടിന് പുറമെ ചോദ്യം ചെയ്യുന്നതിനായി എൻസിപി നേതാവ് ഏകനാഥ് ഖദ്‌സെയെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്. ഡിസംബർ 30ന് ഇഡിയുടെ മുംബൈ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 40 വർഷം ബിജെപിയിലായിരുന്ന ഖദ്സെ അടുത്തിടെ എൻസിപിയിൽ ചേർന്നിരുന്നു.