കേരളം

kerala

ETV Bharat / bharat

ശിവസേന എം പി സഞ്‌ജയ് റാവത്തിന് ഇ.ഡി നോട്ടിസ്: നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സഞ്‌ജയ് റാവത്തിനോട് ചോദ്യം ചെയ്യലിനായി നാളെ സൗത്ത് മുംബൈയിലുള്ള ഓഫിസില്‍ ഹാജരാകാനാണ് ഇ.ഡിയുടെ നിര്‍ദേശം

ED summons Sanjay Raut  Sanjay Raut summoned by ED  Maharashtra political crisis  Sanjay Raut  സഞ്ജയ് റാവുത്ത്  സഞ്ജയ് റാവുത്ത് ഇ ഡി നോട്ടിസ്  പത്ര ചൗള്‍ ഭൂമി കുംഭകോണ കേസ്  പ്രവീണ്‍ റാവുത്ത്
ശിവസേന എം പി സഞ്‌ജയ് റാവുത്തിന് ഇ.ഡി നോട്ടിസ്: നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

By

Published : Jun 27, 2022, 4:32 PM IST

Updated : Jun 27, 2022, 7:19 PM IST

മുംബൈ:ശിവസേന എംപി സഞ്‌ജയ് റാവത്തിന് എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ നോട്ടിസ്. മുംബൈ ചേരി പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്‌ച (28-06-2022) ഹാജരാകാനാണ് ഇ.ഡിയുടെ നിര്‍ദേശം.

നാളെ സൗത്ത് മുംബൈയിലുള്ള ഓഫിസിലാണ് സഞ്‌ജയ് റാവത്തിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്‍റെ ഭാഗമായി സഞ്‌ജയ് റാവത്തിന്‍റെ ഭാര്യ വര്‍ഷ റാവത്തിന്‍റെയും, രണ്ട് കൂട്ടാളികളുടെയും സ്വത്ത് ഏപ്രിലില്‍ ഇ.ഡി കണ്ടു കെട്ടിയിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന 11.15 കോടി രൂപയുടെ സ്വത്ത് വകകളാണ് താത്‌കാലികമായി ഇ.ഡി കണ്ടു കെട്ടിയത്.

എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹാരാഷ്‌ട്രയില്‍ പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റാവത്തിന് എതിരെ ഇ.ഡി നോട്ടിസ് അയച്ചത്. മുംബൈയിലെ ഗോരഗോവില്‍ പത്ര ചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് പ്രവീണ്‍ റാവത്തിന് എതിരെയുള്ള അന്വേഷണമാണ് സഞ്‌ജയ് റാവത്തിലേക്കും കുടുംബത്തിലേക്കും എത്തിയിരിക്കുന്നത്. കേസില്‍ മുഖ്യപ്രതിയായ പ്രവീണ്‍ റാവത്ത് പദ്ധതിയിലൂടെ 1034 കോടി രുപയുടെ ക്രമക്കേട് നടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

Also read: ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരെ പിന്തുണയ്‌ക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണിത്: ഏക്‌നാഥ് ഷിന്‍ഡെ

Last Updated : Jun 27, 2022, 7:19 PM IST

ABOUT THE AUTHOR

...view details