കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിയിൽ പരിശോധനകള്‍ക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും, സഹായിയുമായ അർപിത മുഖർജിയുടെ ഫ്ലാറ്റില്‍. ന്യൂ ടൗണിലെ ചിനാർ പാർക്കിലുള്ള റോയൽ റസിഡൻസി ഫ്ലാറ്റിലുള്ള ഇവരുടെ വസതിയിൽ കേന്ദ്രസേനാംഗങ്ങൾക്കൊപ്പമാണ് ഉദ്യോഗസ്ഥർ എത്തിയത്. അര്‍പിതയുടെ നാലാമത്തെ ഫ്ലാറ്റാണ് അന്വേഷണസംഘം പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.
അര്‍പിതയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്‌ചയോടെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനകളില്‍ ദക്ഷിണ കൊല്‍ക്കത്തയിലെ അര്‍പിതയുടെ ഫ്ലാറ്റില്‍ നിന്ന് 20 കോടിയിലധികം രൂപയും ലക്ഷങ്ങളുടെ ആഭരണവും 20ലധികം മൊബൈല്‍ ഫോണുകളും ഇ.ഡി കണ്ടെടുത്തിരുന്നു. ഇവിടെ നിന്നാണ് പത്തിലധികം ഫ്ലാറ്റുകള്‍ അര്‍പിതക്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.