ന്യൂഡൽഹി:സാമ്പത്തിക തട്ടിപ്പ് കേസില്‍ മുൻ എൽഐസി ജീവനക്കാരനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. 1.82 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ എല്‍ഐസി ജീവനക്കാരന്‍ ധരാവത്തു സക്രുവിനെതിരെയാണ് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എൽഐസിയുടെ ജഗ്ഗയ്യപ്പേട്ട് ശാഖയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നു സക്രു. സക്രുവിനെതിരെ 1.05 കോടി രൂപ തട്ടിപ്പ് നടത്തിയതായുളള കേസ് നേരത്തെ പൊലീസ് എടുത്തിരുന്നു. കൂടാത 2014ൽ ദേശീയ ഇൻഷുറന്‍സിന്‍റെ മറവിൽ 77 ലക്ഷം തട്ടിയതായുള്ള സിബിഐയുടെ എഫ്ഐആറും ഉണ്ട്.
പണം തട്ടിപ്പ്: മുൻ എൽഐസി ജീവനക്കാരനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ജഗ്ഗയ്യപ്പേട്ട് എൽഐസി ശാഖയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സക്രു സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്
പണ തട്ടിപ്പ് കേസിൽ മുൻ എൽഐസി ജീവനക്കാരനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
ആകെ 1.82 കോടി രൂപയുടെ തട്ടിപ്പ് സക്രു എൽഐസിയിൽ നടത്തിയതായാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. 2002-2013 കാലയളവിൽ രണ്ട് വ്യത്യസ്‌ത സന്ദർഭങ്ങളിലായി തന്‍റെ പദവി ഉപയോഗിച്ച് സക്രു നിയമവിരുദ്ധമായി ചെക്കും ഡിമാൻഡ് ഡ്രാഫ്റ്റുകളും പരിചയക്കാരുടെ പേരിൽ വ്യാജമായി വിതരണം ചെയ്യുകയും എൽഐസി ഫണ്ടുകൾ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റി അത് ഉടമകളിൽ നിന്ന് കൈപ്പറ്റുകയുമായിരുന്നു.