ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പണം ഒഴുകുന്നതായി റിപ്പോര്‍ട്ട്. ഈ മാസം 20നുള്ളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടുകെട്ടിയത് 1760 കോടി രൂപ (ECI seized cash from the five states that are facing election). പണത്തിന് പുറമെ മറ്റ് വസ്‌തുവകകളും ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം.
തെരഞ്ഞെടുപ്പില്‍ പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് തെലങ്കാനയില്‍ നിന്നാണെന്നതാണ് മറ്റൊരു വസ്‌തുത. പണത്തിന് പുറമെ മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയും തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കാലത്ത് സുലഭമാണ്. തെലങ്കാനയില്‍ നിന്ന് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടുകെട്ടിയത് 659.2 കോടി രൂപയുടെ ആസ്‌തിയാണ് (assets worth crores seized by ECI from Telangana). തൊട്ടുപിന്നില്‍ രാജസ്ഥാന്‍ ആണ്. രാജസ്ഥാനില്‍ നിന്ന് കണ്ടുകെട്ടിയതാകട്ടെ 650.7 കോടി രൂപയുടെ വസ്‌തുവകകളും.
പണത്തിന്‍റെ കാര്യം മാത്രം പരിശോധിക്കുകയാണെങ്കില്‍, അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 372.9 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത്. ഇതിന്‍റെ 60 ശതമാനം അതായത് 225.23 കോടി രൂപ തെലങ്കാനയില്‍ നിന്നാണ്. 2018 ല്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെടുത്തത് 239.15 കോടി രൂപയുടെ ആസ്‌തിയാണ് (flow of money in different states during Election).