കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എട്ടാം ഘട്ടത്തിന് മുൻപായി സംസ്ഥാനത്തെ 1,071 കമ്പനി സേനകളിൽ 318 എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചയച്ചു. നാല് ജില്ലകളിലെ 35 മണ്ഡലങ്ങളാണ് നാളെ നടക്കാനിരിക്കുന്ന എട്ടാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. ബിർഭൂം ജില്ലയിലെ 11 മണ്ഡലങ്ങളിലായി 225 കമ്പനി സേനകളെ കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 35 മണ്ഡലങ്ങളിലേക്കായി ആകെ 646 കമ്പനി സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. 11,860 ബൂത്തുകളിലായാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പിന് മുൻപായി 318 കമ്പനി സേനകളെ തിരിച്ചയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ - Bengal polls
35 മണ്ഡലങ്ങളാണ് നാളെ നടക്കാനിരിക്കുന്ന എട്ടാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്
തെരഞ്ഞെടുപ്പിന് മുൻപായി 318 കമ്പനി സേനകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചയച്ചു
ബൂത്തുകളിൽ വിന്യസിക്കാത്ത 107 കമ്പനി സേനകളെ തെരഞ്ഞെടുപ്പ് നടക്കാത്ത ജില്ലകളിലെ ക്രമസമാധാന പാലനത്തിനായി നിയമിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനുപുറമെ, സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ബിർഭൂം ജില്ല തൃണമൂൽ കോൺഗ്രസ് അധ്യക്ഷ അനുബ്രതാ മെണ്ഡാലിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമാക്കുന്നതിന് ആറ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും എസ്പി നാഗേന്ദ്ര ത്രിപാഠിയെയും കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്.