ഹൈദരാബാദ്: ടിആര്‍എസ് വിട്ട തെലങ്കാന മുന്‍ ആരോഗ്യ മന്ത്രി ഈട്‌ല രാജേന്ദര്‍ തിങ്കളാഴ്‌ച ബിജെപിയില്‍ ചേരും. ശനിയാഴ്‌ച ഹുസുരാബാദ് എംഎല്‍എ സ്ഥാനവും ജൂണ്‍ നാലോടെ പാര്‍ട്ടി പ്രാഥമിക അംഗത്തവും ഈട്‌ല രാജേന്ദര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
Read More:തെലങ്കാന എംഎൽഎ ഈട്‌ല രാജേന്ദർ രാജിവച്ചു
ഹുസുരാബാദില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ജനങ്ങളും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ തെലങ്കാനയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പോരാട്ടം നടക്കുന്നതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ തെലങ്കാന യൂണിറ്റ് ചുമതയും വഹിക്കുന്ന തരുണ്‍ ചുഗ് പറഞ്ഞു. അഴിമതിക്കും ഏകാധിപത്യത്തിനും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ പോരാടുന്ന എല്ലാവരേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Read More:അഴിമതിക്കേസില്‍ രാജിവച്ച തെലങ്കാന മുന്‍ ആരോഗ്യമന്ത്രി ബിജെപിയിലേക്ക്
ഭൂമി കൈയേറ്റം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് മെയ് രണ്ടിന് രാജേന്ദറിനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് രാജേന്ദറിനെതിരെ അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉത്തരവിട്ടിരുന്നു.