റാഞ്ചി: ജാര്‍ഖണ്ഡില്‍ നേരിയ ഭൂചലനം. ഞായറാഴ്‌ച ഉച്ചയ്ക്ക് 2.22 ഓടെയാണ് ഭൂകമ്പമുണ്ടായത്. ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സെയ്‌സ്‌മോളജി (എന്‍സിഎസ്) ട്വിറ്ററിലൂടെ അറിയിച്ചു.
ജാര്‍ഖണ്ഡില്‍ ഭൂചലനം ; റിക്‌ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത
ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് ഞായറാഴ്‌ച ഉച്ചയ്ക്ക് 2.22 ഓടെ ഭൂചലനമുണ്ടായത്
ജാര്‍ഖണ്ഡില്‍ നേരിയ ഭൂചലനം
Also read: ഒമാനിൽ ആഞ്ഞടിച്ച് ഷഹീൻ ചുഴലിക്കാറ്റ് ; വെള്ളപ്പൊക്കത്തിൽ ഒരു മരണം
സിങ്ക്ബമില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. അസമിലെ തേസ്‌പൂരിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ ഉച്ചയ്ക്ക് 2.40 ഓടെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.