ലഡാക്ക് (ജമ്മു കശ്‌മീര്‍): ജമ്മുകശ്‌മീരിലെ ലേ ജില്ലയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ജില്ലയിലെ അൽചി ഗ്രാമത്തിന് വടക്ക് 186 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ഭൂചലനം ഉണ്ടായത്.
ലഡാക്കില്‍ നേരിയ ഭൂചലനം; ആളപായമില്ല - ഭൂചലനം
4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് ലഡാക്ക് ജില്ലയിലെ അൽചി ഗ്രാമത്തിന് വടക്ക് ഭാഗത്ത്
ലഡാക്കില്‍ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
Also read: റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ നിര്‍ണായക ഇന്ത്യ സന്ദര്‍ശനം ഈയാഴ്ച
ഇന്ന് (29 മാര്‍ച്ച് 2022) രാവിലെ 7.29 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ട്വിറ്ററിലൂടെയാണ് വിവരം എന്‍സിഎസ് പുറത്തുവിട്ടത്. ആളപായമോ നാശനഷ്‌ടങ്ങളെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
Last Updated : Mar 29, 2022, 1:03 PM IST